അവസാന നിമിഷവും പകയൊടുങ്ങാതെ; ഗസയില്‍ ആളുകളെ കൊന്നൊടുക്കുന്നതിന് വേഗം കൂട്ടി ഇസ്രായേല്‍

ജറുസലേം: ഞായറാഴ്ച രാവിലെ 8.30 ന് ഗസ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഇസ്രായേലിന്റെ 3 ബന്ധികളെ വിട്ടയക്കുന്നതുനു പകരമായി 95 ഫലസ്തീനികളെ കൈമാറും.
എന്നാല്‍ കരാര്‍ നടപ്പാകാന്‍ മണിക്കുറുകള്‍ അവശേഷിക്കുമ്പോഴും ഗസയിലെ ആളുകളെ കൊന്നൊടുക്കുകയാണ് ഇസ്രായേല്‍. ബുധനാഴ്ച വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ റിപോര്‍ട്ടുകള്‍ വന്നതു മുതല്‍ തന്നെ ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്.
പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, 30 കുട്ടികള്‍ ഉള്‍പ്പെടെ 117 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസയുടെ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. ഇതുവരെ യുദ്ധത്തില്‍ കുറഞ്ഞത് 46,876 പേര്‍ കൊല്ലപ്പെടുകയും 110,642 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്, ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് , സിവിലിയന്മാരും പോരാളികളും തമ്മില്‍ വ്യത്യാസമില്ല, എന്നാല്‍ മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.