ഇസ്രായേല്‍- യുഎഇ വിവാദ ധാരണ; ഞായറാഴ്ച പ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് പാക് ജമാഅത്തെ ഇസ്‌ലാമി

രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും പ്രതിഷേധ പരിപാടികളും റാലികളും നടത്താന്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ഷെയ്ഖ് സിറാജുല്‍ ഹഖ് രാജ്യത്തെ പാര്‍ട്ടികളോടും ജമാഅത്ത് പ്രവര്‍ത്തകരോടും അഭ്യര്‍ഥിച്ചു.

Update: 2020-08-14 14:36 GMT

ഇസ്‌ലാമാബാദ്: ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കികൊണ്ടുള്ള യുഎഇയുടെ അപലപനീയമായ നീക്കത്തിനെതിരേ ഈ മാസം 16ന് (ഞായറാഴ്ച) പ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി. രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും പ്രതിഷേധ പരിപാടികളും റാലികളും നടത്താന്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ഷെയ്ഖ് സിറാജുല്‍ ഹഖ് രാജ്യത്തെ പാര്‍ട്ടികളോടും ജമാഅത്ത് പ്രവര്‍ത്തകരോടും അഭ്യര്‍ഥിച്ചു. ജമാഅത്തെ ഇസ്‌ലാമി ഉപ അമീര്‍ അമീനുല്‍ ഇസ്‌ലാം വഴിയാണ് അദ്ദേഹം ആഹ്വാനം നടത്തിയത്.

Tags:    

Similar News