അല്‍ അഖ്‌സാ പള്ളി വളപ്പില്‍ ഇസ്രായേല്‍ പോലീസ് ഉച്ചഭാഷിണി സ്ഥാപിച്ചു

ഇസ്രായേലിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അല്‍-അക്‌സാ പള്ളിയുടെ മുന്‍ ഗ്രാന്‍ഡ് മുഫ്തി, ഇക്‌രിമ സാബ്‌രി പറഞ്ഞു,

Update: 2020-09-11 06:40 GMT

ജറൂസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സാ പള്ളി വളപ്പില്‍ ഇസ്രായേല്‍ പോലീസ് ഉച്ചഭാഷിണി സ്ഥാപിച്ചു. ഇസ്രായേലിന്റെ നടപടി പുണ്യസ്ഥലത്തെ അധികാരത്തിന്റെ ലംഘനമാണെന്ന് പലസ്തീനികളും പള്ളിയുടെ നടത്തിപ്പുകാരായ ജോര്‍ദ്ദാനും ആരോപിച്ചു.

പള്ളിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇസ്രായേല്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചത്. 2017നു ശേഷം ഇത് മൂന്നാമത്തെ പ്രാവശ്യമാണ് പള്ളിയിലേക്കു കേള്‍ക്കുന്ന വിധത്തില്‍ ഇസ്രായേല്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നത്. 2017ല്‍ അല്‍ അഖ്‌സ പള്ളിക്ക് അടുത്തുള്ള ഒമാരിയ സ്‌കൂളിന്റെ മേല്‍ക്കൂരയിലും, പിന്നീട് പള്ളിയുടെ വടക്കുപടിഞ്ഞാറന്‍ ബാനി ഗാനിം ഗേറ്റിന് സമീപവും ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നു.

ഇസ്രായേലിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അല്‍-അക്‌സാ പള്ളിയുടെ മുന്‍ ഗ്രാന്‍ഡ് മുഫ്തി, ഇക്‌രിമ സാബ്‌രി 'മിഡില്‍ ഈസ്റ്റ് ഐ' യോട് പറഞ്ഞു, ഇസ്രായേലിന്റെ ശ്രമം പള്ളിയുടെ മേല്‍ അവരുടെ പരമാധികാരം അടിച്ചേല്‍പ്പിക്കാനും ജോര്‍ദാനുമായി ബന്ധപ്പെട്ട വഖഫിനെ ദുര്‍ബലപ്പെടുത്താനുമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളുടെ മൂന്നു പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് അല്‍ ്അഖ്‌സ പള്ളി. 

Tags:    

Similar News