ന്യൂഡല്‍ഹി: ഐടി നിയമഭേദഗതി നടപ്പാക്കുന്ന വിഷയത്തിലെ തല്‍സ്ഥിതി നേരില്‍ ഹാജരായി വിവരിക്കാന്‍ ഐടി പാര്‍ലമെന്ററി സമിതി സമന്‍സ് അയച്ചു. ശശി തരൂര്‍ അധ്യക്ഷനായ സമിതിയാണ് സമന്‍സ് അയച്ചത്.
ഫേസ്ബുക്ക്, ഗൂഗിള്‍, യുട്യൂബ് എന്നിവര്‍ക്കാണ് പാര്‍ലമെന്ററി സമിതിയുടെ സമന്‍സ്.
കൊവിഡിന്റെ സാഹചര്യത്തില്‍ നേരിട്ട് ഹാജരാകല്‍ സാധ്യമല്ലെന്നും ഓണ്‍ലൈനായി ഹാജരാകാമെന്നും ഫെയ്‌സ്ബുക്ക് മറുപടി നല്‍കിയെങ്കിലും ഇത് സമിതി അംഗീകരിച്ചില്ല. ഫെയ്‌സ്ബുക്കിനോട് നേരിട്ട് ഹാജരാകാന്‍ സമിതി കര്‍ശന നിര്‍ദേശം നല്‍കി.