കനത്ത മഴ; ജയ്പൂര്‍ എസ്എംഎസ് ആശുപത്രിയില്‍ വെള്ളക്കെട്ട്

Update: 2024-08-01 11:22 GMT

ന്യൂഡല്‍ഹി: ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഐസിയുവിന്റെ സീലിംഗ് തകര്‍ന്ന് ആശുപത്രിയുടെ നോര്‍ത്ത്, സൗത്ത് വിംഗിന്റെ ബേസ്‌മെന്റും ന്യൂ മെഡിക്കല്‍ ഐസിയുവും വെള്ളത്തിനടിയിലായി. മഡ് പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രതിസന്ധി പരിഹരിക്കുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മെഡിക്കല്‍ വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാല്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം.










Tags:    

Similar News