
ജിദ്ദ: ജിദ്ദ കേരള പൗരാവലി കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു. ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ, വിദ്യാഭ്യാസ, സംരഭ രംഗത്തെ പ്രതിനിധികൾ ഇഫ്താറിൽ പങ്കെടുത്തു. കേരളത്തിലെ പതിനാല് ജില്ലയിൽ നിന്നുമുള്ള ജില്ലാ പ്രാദേശിക കൂട്ടായ്മകളുടെ ഭാരവാഹികളും കമ്മ്യൂണിറ്റി ഇഫ്താറിന്റെ ഭാഗമായി.ജിദ്ദ ഗ്രാൻഡ് സഹ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി.നമ്മുടെ നാടിനെ അസ്വസ്ഥപ്പെടുത്തുന്ന ലഹരിയുടെ കണ്ണികൾ തകർക്കാൻ ജിദ്ദ കേരളീയ സമൂഹം ഒറ്റക്കെട്ടായി ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.ജനറൽ കൺവീനർ മൻസൂർ വയനാട് ,ട്രഷറർ ഷരീഫ് അറക്കൽ ,ബീരാൻകുട്ടി കോയിസ്സൻ, ജലീൽ കണ്ണമംഗലം സി എച്ച് ബഷീർ, ഉണ്ണി തെക്കേടത്ത്, നവാസ് തങ്ങൾ എന്നിവർ ഇഫ്താറിന്റെ സംഗമത്തിന്റെ പ്രവർത്തനങ്ങൾക്ക്ഏകോപനം നിർവ്വഹിച്ചുജിദ്ദ കേരള പൗരാവലി ഭാരവാഹികളായ സലാഹ് കാരാടൻ, മിർസാ ഷരീഫ്, വേണുഗോപാൽ അന്തിക്കാട്, അബ്ദുൽ ഖാദർ ആലുവ, ഷമീർ നദ്‌വി, റാഫി ബീമാപ്പള്ളി, അലി തേക്കുത്തോട്, നൗഷാദ് ചാത്തല്ലൂർ എന്നിവർആശംസകൾ നേർന്നു.