രാജ്യസഭ: കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി ശിവദാസനും സിപിഎം സ്ഥാനാര്‍ഥികള്‍

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതം

Update: 2021-04-16 08:40 GMT

തിരുവനന്തപുരം: കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ഡോ വി ശിവദാസനെയും രാജ്യസഭ സ്ഥാനാര്‍ഥികളായി സിപിഎം പ്രഖ്യാപിച്ചു. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് സിപിഎം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ മാധ്യമഉപദേശകനുമായിരുന്നു ജോണ്‍ ബ്രിട്ടാസ്. എസ്എഫ്‌ഐ മുന്‍ ദേശീയ പ്രസിഡന്റായിരുന്നു വി ശിവദാസന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

Tags:    

Similar News