രാജ്യസഭ സ്ഥാനാര്‍ഥികളായി ജോണ്‍ബ്രിട്ടാസും ഡോ. വി ശിവദാസനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: ഇടതു രാജ്യസഭ സ്ഥാനാര്‍ഥികളായി കൈരളി ടിവി എംഡി ജോണ്‍ബ്രിട്ടാസും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി ശിവദാസനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച്, ഇതുവരെ ഇവര്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ചത് പോലെ ഈ ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് എ വിജരാഘവനും കാനം രാജേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു. ജനഹിതത്തിന് അനുസരിച്ച് രണ്ടു പേര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയട്ടേ എന്ന് കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു. രാജ്യസഭ സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിലെ പിവി അബ്ദുല്‍ വഹാബ് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.