കെ റെയില്‍ സംവാദം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയക്കളിയെന്ന് വിഡി സതീശന്‍

മെയ് 28ന് രാവിലെ 11ന് ഹോട്ടല്‍ താജ് വിവാന്തയിലാണ് പരിപാടി

Update: 2022-04-25 09:33 GMT

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത്. കെആര്‍ഡിസി ചെയര്‍മാന്‍ ചീഫ് സെക്രട്ടറിക്ക് മുകളിലാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്നാല്‍ പാനലിലെ മാറ്റത്തില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നാണ് കെആര്‍ഡിസിയുടെ പ്രതികരണം. ജോസഫ് സി മാത്യുവിനെ മാറ്റി പകരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് പാനലില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ ജോസഫ് സി മാത്യു പാനലിലുണ്ടായിരുന്നു. സംവാദത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. ഇതിനിടയിലാണ് മാറ്റം. ജോസഫ് സി മാത്യുവിനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സംവാദം നടത്താന്‍ തീരുമാനിച്ചത്.

മെയ് 28ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിലാണ് പരിപാടി നടത്തുക. പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെംബര്‍ (എന്‍ജിനീയറിങ്) സുബോധ് കുമാര്‍ ജയിന്‍, ഇന്ത്യന്‍ റെില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍, കണ്ണൂര്‍ ഗവ. കോളജ് ഓഫ് എന്‍ജിനീയറിങ് റിട്ട, പ്രിന്‍സിപ്പല്‍ ഡോ. ആര്‍വിജി മേനോന്‍ എന്നിവര്‍ പങ്കെടുക്കും. 

Tags:    

Similar News