ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; കെ റെയില്‍ പരിസ്ഥിതി ആഘാത പഠനറിപോര്‍ട്ട് ഉള്‍ക്കൊള്ളുന്ന ഡിപിആര്‍ പുറത്ത്

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ആണ് പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്തിയത്

Update: 2022-01-15 12:10 GMT

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശങ്ങളില്‍ വന്‍ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപോര്‍ട്ടില്‍ മുന്നറിയിപ്പ്. നിര്‍മാണഘട്ടത്തില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ആണ് പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. കെറെയില്‍ നിര്‍മാണം നീരൊഴുക്ക് തടസപ്പെടുന്നതിനും ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിയൊരുക്കുമെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെറെയില്‍ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഡിപിആറില്‍ വ്യക്തമാകുന്നുണ്ട്. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്തു സംഭവിക്കുമെന്നുള്ള വിശദമായ റിപോര്‍ട്ടും 320 പേജുള്ള പഠനത്തിലുണ്ട്.

ആരാധനാലയങ്ങളുടെ ചിത്രങ്ങളടക്കം പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളും റിപോര്‍ട്ടില്‍ ട്രാഫിക് സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയെല്ലാം പുറത്തുവന്ന ഡിപിആറിന്റെ ഭാഗമാണ്. ഇതില്‍ പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്ക് വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങളുടെ വിവരവുമുണ്ട്. പദ്ധതി പ്രദേശത്തുള്ള പൊളിച്ചുമാറ്റേണ്ട ആരാധനാലയങ്ങളുടെ ചിത്രങ്ങളും ഇതിലുണ്ട്. പദ്ധതിക്കായി തീരദേശമേഖലയാണ് ആദ്യം പരിഗണിച്ചിരുന്നതെന്ന് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

Tags:    

Similar News