കെ - റെയില്‍; ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധനിര തീര്‍ത്തു

നന്തി മുതല്‍ തിക്കോടി വരെ നടത്തിയ മനുഷ്യ പ്രതിരോധ നിരയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നിരവധി പേര്‍ പങ്കാളികളായി.

Update: 2020-08-02 15:45 GMT

തിക്കോടി:ജനവാസ മേഖലയിലൂടെയുള്ള കെ -റെയില്‍ അലൈന്‍മെന്റിനെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിരോധനിര തീര്‍ത്തു. നന്തി മുതല്‍ തിക്കോടി വരെയുള്ള ജനവാസ മേഖലകളിലൂടെ കടന്നു പോകുന്ന കെ.റെയില്‍ അലൈന്‍മെന്റിനെതിരെയാണ് 2 കി.മി നീളത്തില്‍ പ്രതിരോധ നിര തീര്‍ത്തത്. നന്തി തിക്കോടി കെ.റയില്‍ അലൈന്‍മെന്റ് വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി മുതല്‍ തിക്കോടി വരെ നടത്തിയ മനുഷ്യ പ്രതിരോധ നിരയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നിരവധി പേര്‍ പങ്കാളികളായി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ബിജു കളത്തില്‍ ,ആര്‍.പി.കെ.രാജീവ് കുമാര്‍, ദിവാകരന്‍ തിക്കോടി, ഫൈസല്‍ ചെറ്റയില്‍ , സജീവന്‍ തൈവളപ്പില്‍.ആര്‍.വിശ്വന്‍, കെ.വി.സുരേഷ് കുമാര്‍, കെ.ആര്‍ കെ.രാധാകൃഷ്ണന്‍ , സി.പി.നജീബ് എന്നിവര്‍ നേതൃത്വം നല്‍കി. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി.വൈസ് പ്രസിഡണ്ട് റജുല, പഞ്ചാായത്തംഗം ഡി.ദീപ, തിക്കോടി പഞ്ചായത്ത് കര്‍മ്മസമിിതി കണ്‍വീനര്‍ രാജീവന്‍ കൊടലൂര്‍ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്തു.


Tags:    

Similar News