കെ റെയില്‍ പ്രതിഷേധം;സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസ്
കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരേയും കേസെടുക്കും
കോട്ടയം:ചങ്ങനാശേരി മാടപ്പള്ളിയിലെ കെ റെയില്‍ സര്‍വേ കല്ലിടലിനെതിരേ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ കേസ്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരവും,കെ റെയില്‍ അതിരടയാള കല്ല് പിഴുതതിനുമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരേയും കേസെടുക്കും.
കഴിഞ്ഞ ദിവസമാണ് മാടപ്പള്ളിയിലെ കെ റെയില്‍ വിരുദ്ധ സമരം നടന്നത്. കുട്ടിയുമായാണ് ജിജി സമരത്തിന് എത്തിയിരുന്നത്.താന്‍ വിദേശത്തുപോയി ചോര നീരാക്കി നിര്‍മ്മിച്ച വീട് കെ റെയിലിനായി വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജിജി പ്രതിഷേധിച്ചത്.ലോണെടുത്ത് നിര്‍മ്മിച്ച കടയാണ് ഉപജീവനമാര്‍ഗം. അത് നഷ്ടപ്പെടാന്‍ അനുവദിക്കില്ല. നഷ്ടപരിഹാരത്തുകയായി എത്ര കോടി തന്നാലും സ്വീകരിക്കില്ല.വീട്ടിന് മുന്നില്‍ കല്ലിടാന്‍ വന്നാല്‍ അത് പറിച്ചെറിയുമെന്നും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരക്കാരെ പോലിസ് അതിക്രൂരമായാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും ജിജി വ്യക്തമാക്കി.