കെ റെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തം; നിലപാട് മയപ്പെടുത്തി തരൂര്‍
പദ്ധതിയുടെ ഭാഗമായി എത്രപേരെ മാറ്റി പാര്‍പ്പിക്കേണ്ടി വരും, ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് എത്ര തുടങ്ങിയ പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങള്‍ പങ്കുവച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണ്. പരിസ്ഥിതി നാശവും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഒന്നിനും കേന്ദ്ര സര്‍ക്കാരിന് ഉത്തരമില്ല. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം. എല്ലാവരോടും കൂടിയാലോചിക്കണമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
പദ്ധതിയുടെ ഭാഗമായി എത്രപേരെ മാറ്റി പാര്‍പ്പിക്കേണ്ടി വരും, ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് എത്ര തുടങ്ങിയ പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങള്‍ പങ്കുവച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
വിശദമായി പഠിക്കാതെ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കാനാകില്ലെന്നായിരുന്നു തരൂരിന്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കെ റെയിലിന് എതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.