കെ റെയില്‍ സമരം: കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ ബഹുജന പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
കണ്ണൂര്‍: വിനാശകരമായ കെ. റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ ബഹുജന പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെ. റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
'ശബളവും പെന്‍ഷനും പോലും പണമില്ലാതെ നട്ടം തിരിയുന്ന സര്‍ക്കാരാണ് ഒരു ലക്ഷത്തി ഇരുപത്താറായിരം കോടി മുടക്കി കെ റെയില്‍ പണിയാന്‍ പോകുന്നത്. മുട്ട വാങ്ങാന്‍ കാശില്ലാത്തവന്‍ കോഴി ബിരിയാണി വാങ്ങുമെന്ന് പറയുന്നതു പോലെയാണിത്. കേരളത്തെ രണ്ടായി തിരിച്ച് മതില് കെട്ടി നിര്‍മിക്കുന്ന ഈ പദ്ധതി കേരളത്തെ വിനാശത്തിലെത്തിക്കും. 2018 മുതല്‍ എല്ലാ വര്‍ഷവും പ്രളയമുണ്ടാകുന്ന കേരളത്തില്‍ പാരിസ്ഥിതിക പഠനങ്ങള്‍ നടത്താതെയും ജനങ്ങളെ ബോധ്യപ്പെടുത്താതെയും നിര്‍മിക്കുന്ന കെ.റെയില്‍സില്‍വര്‍ ലൈന്‍ നമ്മുടെ സംസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കും. ഇതിനെതിരായ ജനകീയ സമരം ശക്തിപ്പെടുത്തേണ്ടത് ഒരോ മനുഷ്യ സ്‌നേഹിയുടെയും ഉത്തരവാദിത്തമാണ്.' ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മേയര്‍ പറഞ്ഞു.
കെ റെയില്‍സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജന. കണ്‍വീനര്‍ എസ്.രാജീവന്‍ മുഖ്യ പ്രസംഗം നടത്തി. ജനകീയ സമിതി ജില്ലാ ചെയര്‍മാന്‍ എപി ബദറുദ്ദീന്‍ അധ്യക്ഷനായി. ജനകീയ സമിതി ജില്ലാ ജന.കണ്‍വീനര്‍ അഡ്വ.പി.സി വിവേക് സ്വാഗതം പറഞ്ഞു.
ജനകീയ സമിതി ജില്ലാ ട്രഷറര്‍ അഡ്വ.ആര്‍ അപര്‍ണ കെ റെയില്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചര്‍, റഷീദ് കവ്വായി ( ഉഇഇ സെക്രട്ടറി), സി എ അജീര്‍(ഇങജ പോളിറ്റ് ബ്യൂറോ അംഗം), കെ പി സജീവ് കുമാര്‍(ആഖജ), വി പി മുഹമ്മദലി(കഡങഘ), സുരേഷ് ബാബു എളയാവൂര്‍, ഡോ.ഡി.സുരേന്ദ്രനാഥ് (കെ റെയില്‍ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി), കെ.കെ സുരേന്ദ്രന്‍ (ടഡഇഹ(ഇ) കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി), പി പി കൃഷ്ണന്‍ മാസ്റ്റര്‍(മാടായിപ്പാറ സംരക്ഷണസമിതി), വി.കെ രവീന്ദ്രന്‍ (ജനകീയ സമിതി പയ്യന്നൂര്‍), അപ്പുക്കുട്ടന്‍ കാരയില്‍, കെ.സി ഉമേഷ് ബാബു, അഡ്വ.വിനോദ് പയ്യട, രാജന്‍ കോരമ്പേത്ത്,
എം കെ ജയരാജന്‍, വിലാസിനി പാപ്പിനിശ്ശേരി, കെ.പി ചന്ദ്രാംഗതന്‍ മാടായി, രാമകൃഷ്ണന്‍ ചാല, പ്രശാന്ത് കണ്ണപുരം, ഷറഫുദ്ദീന്‍ ആനയിടുക്ക് എന്നിവര്‍ പ്രസംഗിച്ചു. മേരി എബ്രഹാം നന്ദി പറഞ്ഞു.