കെ റെയില്‍ സമരം;സമരക്കാരുടെ പ്രശ്‌നങ്ങളല്ല,അവരുടെ സമുദായമാണ് സിപിഎമ്മിന്റെ പ്രശ്‌നം:വി മുരളീധരന്‍

Update: 2022-03-21 10:38 GMT

തിരുവനന്തപുരം:കെ റെയില്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളല്ല,മറിച്ച് അവരുടെ സമുദായമാണ് സിപിഎമ്മിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.ജനങ്ങളുടെ സമുദായം നോക്കിയാണ് കെ റെയില്‍ സമരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമോചന സമരവുമായി ഉപമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ചങ്ങനാശേരിയിലെ ആര്‍ച്ച് ബിഷപ്പ് പെരുന്തോട്ടം പിതാവും എന്‍എസ്എസ് നേതാവ് ഹരികുമാര്‍ കോയിക്കലും പോലിസ് അതിക്രമത്തിന് ഇരയായ ജനങ്ങളെ സന്ദര്‍ശിച്ചിരുന്നു. അതിലെന്താണ് തെറ്റുള്ളതെന്നും മുരളീധരന്‍ ചോദിച്ചു.പ്രതിഷേധത്തിനിടെ സമരസ്ഥലത്ത് പെട്ടുപോയ കുഞ്ഞിന്റെ കരച്ചില്‍ കണ്ടാല്‍ ഹൃദയമുള്ള ആരും അവിടെപ്പോയി അവരെ സമാധാനിപ്പിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

അതേ സമയം കെറെയില്‍ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനും ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി പറഞ്ഞു.




Tags:    

Similar News