പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറം തിരുനാവായയില്‍ കെ റെയില്‍ സര്‍വേ മാറ്റി
മലപ്പുറം:കെ റെയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മലപ്പുറം തിരുനാവായയിലെ സര്‍വേ മാറ്റിവച്ചു.സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ നടപടികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കര പഞ്ചായത്തില്‍ ഇന്ന് സര്‍വേ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം അടിയാക്കല്‍ പാടത്ത് സ്ഥാപിച്ച പത്തു കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. സര്‍വേയ്‌ക്കെതിരെ ഇന്നും കടുത്ത പ്രതിരോധം തീര്‍ക്കാനാണ് സമരസമിതിയുടെ തീരുമാനം.