കോട്ടയം നട്ടാശ്ശേരിയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു;സ്ഥലത്ത് വന്‍ പോലിസ് സന്നാഹം

കല്ലുമായി വന്ന വാഹനം സമരക്കാര്‍ തടഞ്ഞു

Update: 2022-03-26 04:58 GMT

കോട്ടയം:ഒരു ദിവസത്തെ ഇടവേളക്ക് ശേഷം കോട്ടയം നട്ടാശ്ശേരിയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു.പന്ത്രണ്ടിടത്താണ് കല്ലിട്ടത്.പ്രതിഷേധവുമായി നാട്ടുകാര്‍ സ്ഥലത്ത് ഒത്തുചേര്‍ന്നിട്ടുണ്ട്. തഹസിൽദാറെ തടഞ്ഞുവച്ചു.സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് വന്‍ പോലിസ് സന്നാഹമുണ്ട്.

കല്ലുമായി വന്ന വാഹനം സമരക്കാര്‍ തടഞ്ഞു.കല്ലുകള്‍ സ്ഥാപിച്ചാല്‍ പിഴുതു കളയുമെന്നു നാട്ടുകാര്‍ നേരത്തേ അറിയിച്ചിരുന്നു.ജില്ലയിലെ പ്രധാനപ്പെട്ട യു ഡി എഫ് നേതാക്കൾ സ്ഥലത്തേക്ക് തിരിച്ചെന്നാണ് സൂചന. ഡിസിസി പ്രസിഡന്റ് അടക്കമുള്ളവർ ഉടൻ സ്ഥലത്തെത്തും.പോലിസ് സുരക്ഷയിലാണ് കല്ലിടുന്നത്. അതേസമയം കല്ലിടാൻ റവന്യുവകുപ്പ് നിർദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച ഒരിടത്തും സര്‍വേ നടന്നിരുന്നില്ല.പ്രതിഷേധം ശക്തമായതോടെ വിവിധ ജില്ലകളില്‍ നടത്താനിരുന്ന സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സൂചനയുണ്ടായിരുന്നു.എന്നാല്‍, ഇക്കാര്യം കെ റെയില്‍ നിഷേധിച്ചിരുന്നു. ഓരോ ജില്ലയിലെയും സാഹചര്യം നോക്കിയാകും സര്‍വേ നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു.

Tags:    

Similar News