കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം; റിബേഷ് രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്‌ഐ
കണ്ണൂര്‍: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം. റിബേഷിന് പൂര്‍ണപിന്തുണയെന്നും ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ലീഗും, കോണ്‍ഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് ഡിവൈഎഫ്‌ഐ.
കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് ഇടത് സൈബര്‍ വാട്‌സ്ആപ് ഗ്രൂപ്പുകളിലെന്ന് പോലിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റെഡ് എന്‍കൌണ്ടര്‍, റെഡ് ബെറ്റാലിയന്‍, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടിങ്ങിയ ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത്.
അതേസമയം കാഫിര്‍ പോസ്റ്റ് ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍, തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.