കെയ്‌സ് സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിക്കുന്ന 'കെയ്‌സ് സമ്മിറ്റ്-2020'ലേക്ക് രജിസ്റ്റര്‍ ചെയ്യാം

Update: 2020-09-17 10:57 GMT
കെയ്‌സ് സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിക്കുന്ന കെയ്‌സ് സമ്മിറ്റ്-2020ലേക്ക് രജിസ്റ്റര്‍ ചെയ്യാം

കണ്ണൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയെ ലക്ഷ്യംവയ്ക്കുന്നവര്‍ക്കായി കെയ്‌സ് സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിക്കുന്ന ഏകദിന ഓണ്‍ലൈന്‍ സമ്മിറ്റിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 2020 സപ്തംബര്‍ 19 ശനിയാഴ്ച വൈകിട്ട് 7.30ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ സമ്മിറ്റില്‍ സിവില്‍ സര്‍വീസ് മേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളും പങ്കെടുക്കും. പരീക്ഷയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍, റാങ്ക് ജേതാക്കളുടെ പരീക്ഷാ പരിശീലന തന്ത്രങ്ങള്‍, പരീക്ഷാര്‍ത്ഥികള്‍ക്ക് മുമ്പിലെ വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ മേഖലകളെ സംബന്ധിച്ച് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സെമിനാറില്‍ ലഭിക്കും. സിവില്‍ സര്‍വീസുകാരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാവും.

    രാജ്യത്തെ ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ എ പി എം മുഹമ്മദ് ഹനീഷ, ഡോ. പി ഷക്കീല്‍ അഹമ്മദ്, പി കമാല്‍കുട്ടി, സിവില്‍ സര്‍വീസ് 2020 റാങ്ക് ജേതാക്കളായ സഫ്ന നസ്‌റുദ്ദീന്‍, ജിതിന്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കും. രജിസ്റ്റര്‍ ചെയ്യeനും വിശദ വിവരങ്ങള്‍ക്കും www.kace.in വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : +91 8138815110, +91 7510200175, +91 9961960500.

'KAIS Civil Service Summit-2020': Apply now




Tags:    

Similar News