മൂന്നാമത് ലോക കേരള സഭാ അംഗം പി കെ ഷാനവാസിനെ കപ്പൂര്‍ കൂട്ടായ്മ ബഹ്‌റൈന്‍ അനുമോദിച്ചു

Update: 2022-06-16 12:33 GMT

മനാമ: മൂന്നാമത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുത്തതില്‍ ഇത്തവണ പാലക്കാട് ജില്ലയില്‍ കപ്പൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന 17 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയും രാഷ്ടീയ സാമൂഹിക കാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യം, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആംക്കോ കമ്പനി ജനറല്‍ മാനേജരും ആയ ഷാനവാസ് പി കെ യെ കപ്പൂര്‍ കൂട്ടായ്മ അനുമോദിച്ചു. പത്തു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന കപ്പൂര്‍ കൂട്ടായ്മക്കു വേണ്ടി സമീര്‍ മലപ്പുറത്ത്, മുസ്തഫ ടോപ്മാന്‍, മുഹമ്മദ് റഫീഖ്, അബ്ദുല്ല കുയിലെന് കാട്ടില്‍, സി വി ഇസ്മയില്‍, ഫലാഹ് വി കെ എന്നിവര്‍ സനദില്‍ ഉള്ള അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചു.

Similar News