കോണ്‍ഗ്രസിനു വേണ്ടി മല്‍സരിക്കാനില്ലെന്ന് കരീന കപൂര്‍
തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ല. ഇക്കാര്യത്തില്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. സിനിമയില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും അവര്‍ വ്യക്തമാക്കി.
ഭോപ്പാല്‍:ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബോളിവുഡ് താരം കരീന കപൂര്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയില്ലെന്നും അവര്‍ വ്യക്തമാക്കി.തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ല. ഇക്കാര്യത്തില്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. സിനിമയില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും അവര്‍ വ്യക്തമാക്കി.
ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി മാധുരീ ദീക്ഷിതിനെ കളത്തിലിറക്കുമെന്നും ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് കരീനാ കപൂര്‍ മല്‍സരിക്കുമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍.മുമ്പ് ടൈഗര്‍ പട്ടൗഡി മല്‍രിച്ച മണ്ഡലത്തിലായിരുന്നു കോണ്‍ഗ്രസ് കരീനയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇവിടെ വിജയസാധ്യത ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളാണ് കരീനയെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണെന്ന് കരീന പറഞ്ഞു.ഭോപ്പാലില്‍ ബിസിനസുകാരനായ കോണ്‍ഗ്രസ് നേതാവ് യോഗേന്ദ്ര സിങ് ചൗഹാന് ഇക്കാര്യം സൂചിപ്പിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു.