കരിപ്പൂര്‍ അപകടം: 298 ബാഗേജുകള്‍ കണ്ടെടുത്തതായി എയര്‍ ഇന്ത്യ
തിരിച്ചറിയലിനുശേഷം ചെക്ക് ഇന്‍ ബാഗേജ് കൃത്യമായ പരിശോധന നടത്തി യാത്രക്കാര്‍ക്ക് കൈമാറും.
ന്യൂഡല്‍ഹി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലെ യാത്രക്കാരുടെ 298 ബാഗേജുകള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള കെനിയന്‍ ഇന്റര്‍നാഷണലിന്റെ സഹായത്തോടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 298 ബാഗേജ് കണ്ടെടുത്തത്. തിരിച്ചറിയലിനുശേഷം ചെക്ക് ഇന്‍ ബാഗേജ് കൃത്യമായ പരിശോധന നടത്തി യാത്രക്കാര്‍ക്ക് കൈമാറും. അപകടത്തില്‍ പരിക്കേറ്റ 92 യാത്രക്കാര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും എയര്‍ ഇന്ത്യ അറിയിച്ചു.
ആഗസ്ത് 7 ന് രാത്രി 7.45ഓടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പെട്ടത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.