കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി

Update: 2022-07-26 18:33 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വസൈറി ബോര്‍ഡിന്റേതാണ് നടപടി. 2017 ന് ശേഷം കേസുകളില്ലെന്നും മുന്‍ കേസുകള്‍ സിപിഎം പ്രവര്‍ത്തകനായിരിക്കെ ആണെന്നും കാണിച്ച് അര്‍ജുന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. 2017 ന് ശേഷം അര്‍ജുനെതിരേ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി. കഴിഞ്ഞ മാസമാണ് അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തിയത്. ഇയാള്‍ക്ക് ആറ് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടേയും സ്വര്‍ണക്കടത്ത് കേസിന്റെയും പശ്ചാത്തലത്തിലായിരുന്നു നടപടി. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലുള്ള അര്‍ജുന്‍ ഇപ്പോള്‍ എറണാകുളത്താണുള്ളത്.

Tags:    

Similar News