കരിപ്പൂര്‍ വിമാനാപകടം: കിംസ് അല്‍ശിഫയില്‍ ചികിത്സയിലുള്ളവര്‍ സുഖംപ്രാപിച്ചുവരുന്നു
ചികില്‍സയിലുള്ളവരില്‍ അഞ്ചു പേര്‍ കുട്ടികളാണ്.
പെരിന്തല്‍മണ്ണ: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 16 പേര്‍ സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചികില്‍സയിലുള്ളവരില്‍ അഞ്ചു പേര്‍ കുട്ടികളാണ്. കൈ, കാല്‍, തല എന്നീ അവയവങ്ങള്‍ക്കാണ് കൂടുതല്‍ പരിക്കുള്ളത്.
കിംസ് അല്‍ശിഫ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ഇ ജി മോഹന്‍കുമാര്‍, ഡോ.ഷബീറലി, മാക്‌സിലോഫേഷ്യല്‍ സര്‍ജ്ജന്‍ ഡോ. മുഹമ്മദ് യഹിയ, ന്യൂറോസര്‍ജ്ജന്‍ ഡോ. അഖില്‍ മോഹന്‍ദാസ്, എമെര്‍ജന്‍സി വിഭാഗം മേധാവി ഡോ. ശാഹുല്‍ഹമീദ്, ഡോ.ശിവദാസ്, ഡോ. മുഹമ്മദ് അബ്ദുന്നാസര്‍, ഡോ.സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വെള്ളി, ശനി ദിവസങ്ങളിലായി സര്‍ജ്ജറി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയത്.
മഞ്ചേരി സ്വദേശി പച്ചീരി വീട്ടില്‍ ഫാത്തിമറഹ്മ(24), കുലുക്കല്ലൂര്‍ കുണ്ടുളിയില്‍ മുര്‍ഷിദ ഷെറിന്‍ (21), ചന്തക്കുന്ന് കളത്തുംപടിക്കല്‍ അജ്മല്‍റോഷന്‍(27), തിരുവാലി സ്വദേശികളായ ശ്രീവിഹാറില്‍ അരവിന്ദാക്ഷന്‍(68), ഭാര്യ സതി(50), കോഴിക്കോട് കരുവാന്‍കുഴി പടിപ്പൊറ്റച്ചാലില്‍ ഫാത്തിമ സന(13), മലപ്പുറം ചെട്ടിപ്പടി നടമ്മല്‍പുതിയകത്ത് അബ്ദുറഹ്മാന്‍കുട്ടി(47), എടപ്പാള്‍ തടവില്‍ വളപ്പില്‍ നദീറ(24), അരിയൂര്‍ ഒസര്‍വീട്ടില്‍ മുഹമ്മദ് ശരീഫ്(40), ഇരുമ്പുഴികൂത്തറാടന്‍ റിഷാന(25), കൂത്തറാടന്‍ കെന്‍വാള്‍ ആയിഷ (2)മൊറയൂര്‍ അത്തിപ്പറമ്പില്‍ ജസീല(30), എടവണ്ണവടക്കന്‍ വീട്ടില്‍ ജസ(5), മാസ്റ്റര്‍ മുഹമ്മദ്ഹസ്സന്‍ (1.7), ചന്തക്കുന്ന് ഷാദിയ നവാല്‍(27), ചന്തക്കുന്ന്ചിട്ടങ്ങാടന്‍ ആദം ഫിര്‍ദൗസ്(4) എന്നിവര്‍ കിംസ് അല്‍ശിഫ ആശുപത്രിയില്‍ അപകടനിലതരണം ചെയ്തതായി വൈസ്‌ചെയര്‍മാന്‍ ഡോ.പി ഉണ്ണീന്‍, യൂനിറ്റ് ഹെഡ് കെ സി പ്രിയന്‍ എന്നിവര്‍ അറിയിച്ചു. ആശുപത്രിയുമായി ബന്ധപ്പെടാനുള്ള നമ്പര്‍-04933299299, 261591.