കാസര്‍കോട് നിര്‍മാണത്തിനിടെ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു

Update: 2022-10-29 04:18 GMT

കാസര്‍കോട്: പെരിയ ടൗണിന് സമീപം നിര്‍മാണം പുരോഗമിക്കുന്നതിനിടെ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. അടിപ്പാതയുടെ മുകള്‍ഭാഗത്തിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞയുടനെ തകര്‍ന്നുവീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് അടിപ്പാത നിര്‍മാണം നടക്കുന്നത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് സാരമായി പരിക്കേറ്റു.അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്.

Tags:    

Similar News