കായംകുളം: ദേശീയ പാതയില്‍ കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്ക്. കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25), ബിലാല്‍ (5), ഉണ്ണിക്കുട്ടന്‍ (20), റിയാസ് (27) എന്നിവരാണ് മരിച്ചത്. അജ്മി (23), അന്‍ഷാദ് (27) എന്നിവര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. കാറില്‍ 6 പേര്‍ ഉണ്ടായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന 2പേര്‍ക്കും പരിക്കുണ്ട്.