കായംകുളം സ്വദേശി ഒമാനില്‍ നിര്യാതനായി

Update: 2022-03-24 12:48 GMT

സലാല: ആലപ്പുഴ കായകുളം കരിയിലംകുളങ്ങര സ്വദേശി വിജയന്റെ മകന്‍ അജീഷിനെ (37) ദുകത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ നാല് വര്‍ഷമായി സലാല സനായിയ്യയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളായി ദുകത്താണുണ്ടായിരുന്നത്.

നഴ്‌സായ ഭാര്യ സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്നു. മുന്ന് ദിവസം മുമ്പാണ് ഇവര്‍ ജോലിക്കായി സൗദിയിലേക്ക് പോയത്. മൃതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മാതാവ്: മോളമ്മ, ഭാര്യ: യോഗിത (നഴ്‌സ്), മകന്‍ അഭിനേവ് (ആറ്), സഹോദരി ദീപ. ജേഷ്ഠന്‍ നേരത്തെ മരിച്ചു.

Similar News