നിയമസഭ സ്പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു
96വോട്ടാണ് എംബി രാജേഷിന് ലഭിച്ചത്. പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.
തിരുവനന്തപുരം: കേരള നിയമസഭയുടെ 23ാംമത് സ്പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. തൃത്താലയില്‍ നിന്നുള്ള അംഗമാണ് എംബി രാജേഷ്. യുഡിഎഫില്‍ നിന്ന് കുണ്ടറയില്‍ നിന്നുള്ള പിസി വിഷ്ണുനാഥാണ് മല്‍സരിച്ചത്. കേരള നിയമസഭയിലെ 23ാംമത് സ്പീക്കറായാണ് എംബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത്. 96വോട്ടാണ് എംബി രാജേഷിന് ലഭിച്ചത്. പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.
ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന്റെ നിയന്ത്രണത്തിലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നത്. ഭരണപക്ഷത്തിന് 99 അംഗങ്ങളാണ് സഭയിലുള്ളത്.
അസൗകര്യം കാരണം മൂന്ന് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. വി അബ്ദുറഹ്മാന്‍, നെന്മാറയില്‍ നിന്നുള്ള കെ ബാബു, കോവളത്ത് നിന്നുള്ള എം വിന്‍സെന്റ് എന്നിവര്‍ കൊവിഡ് പശ്ചാത്തലത്തിലാണ് എത്താതിരുന്നത്. പ്രോടേം സ്പീക്കര്‍ പിടിഎ റഹീം വോട്ട് രേഖപ്പെടുത്തിയിട്ടില്ല. 136 അംഗങ്ങളാണ് ഇന്ന് സഭയിലുണ്ടായിരുന്നത്.
ഭരണപക്ഷത്തിന്റെ വിജയം സുനിശ്ചിതമാണെങ്കിലും പ്രതിപക്ഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മല്‍സരത്തിന് സന്നദ്ധമാവുകയായിരുന്നു.
നിയമസഭയില്‍ ആദ്യമായാണ് എംബി രാജേഷ് അംഗമാവുന്നത്. എന്നാല്‍ 10വര്‍ഷം പാലക്കാടിനെ പ്രതനിധീകരിച്ച് പാര്‍ലമെന്റ് അംഗമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അഭിഭാഷകനുമാണ്.
വിരമിച്ച സൈനികന്‍ ബാലകൃഷ്ണന്‍ നായരുടേയും രമണിയുടേയും മകനാണ്. നിനിത കണിച്ചേരിയാണ് ഭാര്യ. രണ്ട് മക്കള്‍