യുക്രെയ്‌നിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും:മുഖ്യമന്ത്രി
യുക്രെന്‍ യുദ്ധത്തില്‍ ആശങ്കയുണ്ടെന്നും കേന്ദ്രത്തെ ബന്ധപ്പെട്ടു നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ രാജ്യത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പൗരന്മാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങളുമായി കീവിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തിയിട്ടുണ്ട്.യുക്രെയ്‌നിലെ നിലവിലെ സാഹചര്യം തീര്‍ത്തും ആശങ്കയുണ്ടാക്കുന്നതാണെന്നും ഭയപ്പെടാതെ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്നുമാണ് ഇന്ത്യന്‍ പൗരന്‍മാരോടായി എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
യുക്രെയ്‌നില്‍ നിലവില്‍ 18000 ത്തോളം ഇന്ത്യക്കാറുണ്ടെന്നാണ് വിലയിരുത്തല്‍. അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് യുക്രെയ്ന്‍ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.അതേസമയം മലയാളികള്‍ ഉള്‍പ്പെടെ ഭൂഗര്‍ഭ മെട്രോയിലേക്ക് മാറിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഖര്‍ഖീസ് സര്‍വകലാശയുടെ ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.