കേരള പോലിസിലെ വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പകപോക്കല്‍; ഐഎസ്ആര്‍ഒ ഗൂഢാലോചനാ കേസില്‍ സിബി മാത്യൂസ്

പകപോക്കലിന് പിന്നില്‍ ചില ശാസ്ത്രജ്ഞന്മാരുമുണ്ട്. ഈ കേസ് ആദ്യം സിബിഐയ്ക്ക് വിട്ടത് താനായിരുന്നുവെന്നും സിബി മാത്യൂസ്

Update: 2021-08-24 07:12 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഓ ചാരവൃത്തി ഗൂഢാലോചന കേസ് പകപോക്കലെന്ന് കേസിലെ നാലാം പ്രതി സിബി മാത്യൂസ്. പകപോക്കലിന് പിന്നില്‍ കേരള പോലിസിലെ വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. ചില ശാസ്ത്രജ്ഞന്മാരും ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചാരവൃത്തി കേസില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ നിന്ന് മൂന്‍കൂര്‍ ജാമ്യം നേടിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമാനുസൃതമാണ് കേരള പോലിസ് കേസ് രജിസ്റ്റര്‍ ചെയതത്. ഒരു കുറ്റകൃത്യം പോലിസിന് മുന്നിലെത്തിയാല്‍ കേസെടുക്കുകയാണ് രീതി. 1990ലെ ബജ്‌റന്‍ ലാല്‍- ഹരിയാന കേസ് വിധി പരിശോധിക്കാവുന്നതാണ്. കേരള പോലിസിലെ വിജയനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ താന്‍ ഈ കേസിന്റെ ഭാഗമായിരുന്നില്ല. കേസിന്റെ ആഴം മനസ്സിലാക്കി അന്നത്തെ ഡിജിപി കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. ഐബി നേരത്തെ ഈ കേസ് പഠിച്ചിരുന്നു. ആറു പേരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയതത്.

മാല്‍ഡീവ് സ്വദേശികളും ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട കേസായിരുന്നതിനാല്‍ സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് താന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. അന്ന് അത് സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചു. അതു പ്രകാരം കേന്ദ്രം സിബിഐ അന്വേഷണം നടത്തുകയും ചെയ്തു. അന്നൊമന്നും ഇങ്ങനെ ഒരു മാറ്റം കേസിനുണ്ടാവുമെന്ന് പ്രതിക്ഷിച്ചിരുന്നില്ല. ഐസ് ആര്‍ഓ കേസില്‍ 1996ല്‍ സിബിഐ കോടതി വിധി പറഞ്ഞപ്പോള്‍ ഒരു ഗൂഢാലോചനയും ഉയര്‍ന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഐഎസ്ആര്‍ഓ ചാരവൃത്തി ഗൂഢാലോചനകേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, തന്നെ മനപ്പൂര്‍വം സിബി മാത്യൂസ് കേസില്‍ കുടുക്കുകയായിരുന്നുവെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും നമ്പി നാരായണന്‍ കോടതിയില്‍ എതിര്‍ വാദം ഉന്നയിച്ചു.

Tags:    

Similar News