അറസ്റ്റിന് ആര്‍ബി ശ്രീകുമാര്‍ സമ്മര്‍ദ്ദം ചെലുത്തി; ഐഎസ്ആര്‍ഒ ചാരവൃത്തി ഗൂഢാലോചന കേസ് ജാമ്യഹരജിയില്‍ സിബി മാത്യൂസ്
ചാരവൃത്തിയില്‍ നമ്പിനാരായണന് വ്യക്തമായ പങ്കുണ്ട്. രഹസ്വാനേഷണവിഭാഗത്തിന്റെയും കേരള പോലിസിന്റെയും അന്വേഷണല്‍ ചാരവൃത്തി വ്യക്തമായിരുന്നുവെന്നു സിബി മാത്യൂസ് ജാമ്യഹരജയില്‍ പറഞ്ഞു.
തിരുവനന്തപുരം: നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐബി ഡപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ബി ശ്രീകുമാര്‍ സമ്മര്‍ദ്ധം ചെലുത്തിയെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്. ഐഎസ്ആര്‍ഓ ചാരവൃത്തി ഗൂഢാലോചന കേസില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ് ഇക്കാര്യം പരാമര്‍ശിച്ചത്.
ഐബി നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഐബി, റോ എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കേസെടുത്തത്. മറിയം റഷീദക്കും ഫൗസിയ ഹസ്സനും ചാരവൃത്തി കേസില്‍ പങ്കുണ്ട്. ഐബിയുടേയും റോയുടേയും നിര്‍ദ്ദേശപ്രകാരമാണ് കേസ് മുന്നോട്ട് പോയത്. ചാരവൃത്തി നടന്നു എന്നു പോലിസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തിരുവനന്തപുരവും കൊളംബോയും കേന്ദ്രീകരിച്ച് ചാരശൃംഘല പ്രവര്‍ത്തിച്ചിരുന്നു. ചാരവൃത്തിയില്‍ നമ്പിനാരായണന് വ്യക്തമായ പങ്കുണ്ട്. അറസ്റ്റിന് ആര്‍ബി ശ്രീകുമാറിന്റെ സമ്മര്‍ദ്ദമുണ്ടായി. രഹസ്വാനേഷണവിഭഗത്തിന്റെയും കേരള പോലിസിന്റെ അന്വേഷണത്തില്‍ ചാരവൃത്തി വ്യക്തമായിരുന്നു. എന്നാല്‍, കേസിലെ പല വിവരങ്ങളും സിബിഐ മറച്ചു വച്ചുവെന്നും സിബി മാത്യൂസ് ജാമ്യഹരജയില്‍ പറഞ്ഞു.
നാളെയാണ് സിബി മാത്യൂസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കുന്നത്.