കെഎല്‍എഫ്, കെഎസ്ഇ കമ്പനികള്‍ക്ക് മൂന്ന് ഷിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെഎസ്ഇ, കെഎല്‍എഫ് എന്നീ സ്ഥാപനങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്ന് ഷിഫ്റ്റുകളായി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഓരോ ഷിഫ്റ്റിനു ശേഷവും കമ്പനിയും പരിസരവും അണുവിമുക്തമാക്കണം. ഓരോ ഷിഫ്റ്റിലേയും ജീവനക്കാര്‍ തമ്മില്‍ സമ്പര്‍ക്കമുണ്ടാകാതിരിക്കുന്നതിന് നടപടി സ്വീകരിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ജീവനക്കാരുമായി അടുത്ത് ഇടപഴകരുത്. ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യവകുപ്പ്, നഗരസഭ, പോലീസ് വകുപ്പുകളുടെ പരിശോധനയും ഉണ്ടാകാവും. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പ്രവര്‍ത്തനാനുമതി പിന്‍വലിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ ഉത്തരവില്‍ വ്യക്തമാക്കി.