കൊല്ലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

അമിത വേഗതയാണ് അപകടകാരണം എന്ന് പ്രാഥമിക നിയമനം.

Update: 2024-12-04 01:12 GMT

കൊല്ലം: ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ഗാനപാല്‍ ആണ് മരിച്ചത്. 28 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണമെന്ന് പോലിസ് അറിയിച്ചു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടകാരണം എന്ന് പ്രാഥമിക നിയമനം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Similar News