കോഴിക്കോട് ട്രെയിനിലെ തീവെയ്പ്പ്; സിസിടിവിയില്‍ പതിഞ്ഞത് പ്രതിയല്ല
ഇയാള്‍ പ്രതിയല്ലെന്നും ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും പോലിസ് അറിയിച്ചു
കോഴിക്കോട് : കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയ സംഭവത്തില്‍ സിസിടിവിയില്‍ പതിഞ്ഞത് പ്രതിയല്ലെന്ന് പോലിസ് വ്യക്തമാക്കി. കോഴിക്കോട് ക്യാമറയില്‍ പതിഞ്ഞത് കപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ പ്രതിയല്ലെന്നും ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും പോലിസ് അറിയിച്ചു. അതിനിടെ അക്രമിയുടെ രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്. മുഖ്യസാക്ഷി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗണ്‍, മെഡിക്കല്‍ കോളജ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരുള്‍പ്പെടെയുള്ള വന്‍ സംഘം എലത്തൂര്‍ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.ഇതിനിടെ, ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവല്‍കരിക്കാന്‍ തീരുമാനിച്ചു.