ഭരണഘടനയുടെ സത്ത ചോര്‍ന്നുപോകാതെ സംരക്ഷിക്കാന്‍ കഴിയണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍

Update: 2022-08-16 04:25 GMT
ഭരണഘടനയുടെ സത്ത ചോര്‍ന്നുപോകാതെ സംരക്ഷിക്കാന്‍ കഴിയണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍

പള്ളുരുത്തി: ഭരണഘടനയുടെ സത്ത ചോര്‍ന്നു പോകാതെ സംരക്ഷിക്കാന്‍ നമുക്ക് കഴിയണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു. എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പള്ളുരുത്തിയില്‍ സംഘടിപ്പിച്ച ആസാദി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിവസങ്ങള്‍ നീണ്ട സ്വാതന്ത്ര്യ ദിനാചാരണങ്ങളല്ല സ്വാതന്ത്ര്യത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുകയും അതിനു വേണ്ടി ജീവത്യാഗം വരിച്ച രാഷ്ട്ര നേതാക്കളെ വിവേചനമില്ലാതെ ആദരിക്കാനും കഴിയുമ്പോഴാണ് സ്വാതന്ത്രദിനാഘോഷം പൂര്‍ണ്ണമാകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അന്‍സാരി ഏനാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യാ സിയാദ്, എസ്ഡിടിയു ജില്ലാ സെക്രട്ടറി അബദുല്‍ റഹ്മാന്‍ ചേലക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കെ.എം ലത്തീഫ്, ജില്ലാ സെക്രട്ടറിമാരായ ഷമീര്‍ എടവനക്കാട്, ഷിഹാബ് പടന്നാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എസ് ഷാനവാസ്, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലി, മണ്ഡലം സെക്രട്ടറി സുധീര്‍ യൂസഫ്, കൊച്ചി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലറക്കല്‍, കച്ചേരിപ്പടി വെസ്റ്റ് സിറ്റി കമ്മിറ്റി പ്രസിഡന്റ് പി ബി ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Similar News