കെഎസ്ഇബി എംപ്ലോയിസ് അസോസിയേഷന്റെ വൈദ്യുതി ഭവന്‍ വളയല്‍സമരം ഇന്ന്; നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍

Update: 2022-04-19 03:06 GMT

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കെഎസ്ഇബി എംപ്ലോയിസ് അസോസിയേഷന്‍ ഇന്ന് പ്രഖ്യാപിച്ച സമരത്തിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് സംഘടന വ്യക്തമായതോടെ പ്രതിസന്ധി പെട്ടെന്നൊന്നും അയയില്ലെന്ന് വ്യക്തമായി.

സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലൊന്ന്. ഇതില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ചെയര്‍മാന്‍ പറയുന്നത്.

ചെയര്‍മാന്റേത് തെറ്റായ നയമാണെന്നും അത് തിരുത്തുംവരെ സമരം തുടരുമെന്നും വൈദ്യുതി ബോര്‍ഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കണം എന്തുനടപടിയുമെന്നാണ് സംഘടന പറയുന്നത്.

കെഎസ്ഇബി മാനേജ്‌മെന്റിനെതിരേ സുരേഷ്‌കുമാര്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതിയതാണ് ചെയര്‍മാനെ വീണ്ടും പ്രകോപിപ്പിച്ചത്. നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനുപിന്നില്‍ ഇതും കാരണമാണ്. 

Tags:    

Similar News