കെ എസ് ആര്‍ ടി സി ബസിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം; സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ച ഭര്‍ത്താവിന് പരിക്ക്
തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച അദ്ധ്യാപിക കെ എസ് ആര്‍ ടി സി ബസിടിച്ച് മരിച്ചു.തിരുവനന്തപുരം കരമനയിലാണ് സംഭവം. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. പുന്നമോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ അദ്ധ്യാപികയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാപ്പനങ്ങോട് ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസാണ് ഇടിച്ചത്.