പോത്തിനെപ്പോലെ അറുത്ത് കൊല്ലുമെന്ന് കെ ടി ജലീലിന് വധഭീഷണി

Update: 2021-10-05 13:00 GMT

കോഴിക്കോട്: കെ ടി ജലീല്‍ എംഎല്‍എക്ക് വാട്‌സാപ്പില്‍ വധഭീഷണി. ഇസ്‌ലാമിനെയും തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും എന്നാണ് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചതെന്ന് കെ ടി ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. വധഭീഷണിയുടെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


ജലീലെ, ഒരു കാര്യം ഓര്‍ത്തോ. തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക എന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 7994174572 എന്ന നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയത്. ഇന്ന് രാവിലെയാണ് വധഭീഷണി എത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതര്‍ക്ക് നല്‍കുന്നുണ്ടെന്നും കെ ടി ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.




Tags:    

Similar News