വാക്സിന് സര്‍ട്ടിഫിക്കറ്റിലെ ഓക്സ്ഫഡ് വാക്സിന്റെ പേരില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തി
കുവൈത്ത് സിറ്റി: വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഓക്സ്ഫഡ് വാക്സിന്റെ പേരില്‍ തിരുത്തല്‍ വരുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നേരത്തെ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ ഓക്സ്ഫഡ് എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ആഗോളതലത്തില്‍ വാക്സിനേഷന് ഓക്സ്ഫഡ് ആസ്ട്രാസെനെക എന്ന് അറിയപ്പെടുന്നതിനാല്‍ പ്രതിരോധ കുത്തിവയ്പ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
വാക്സിനേഷന് സ്വീകരിച്ചവര്‍ക്ക് പുതിയ പേര് ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷന് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.