
തിരുവനന്തപുരം : ലഹരി വിപത്തിനെതിരായ പോരാട്ടത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പങ്കാളിയാകുന്നു. നിരോധിത ലഹരികളുടെ വ്യാപനം തടയാൻ സർക്കാർ ആരംഭിച്ച ഏകോപിത ക്യാമ്പയിനുമായി സഹകരിച്ചാണ് പദ്ധതി ' ലഹരി എന്ന മഹാമാരിയെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെറുക്കുക ,അതിലൂടെ ലഹരിയുടെ കണ്ണി പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് . ലഹരിക്കെതിരെ നേരിടുന്നതിൽ ഭരണകൂടവുമായി കൈകോർത്ത് സമൂഹത്തിന് പുതിയ ദിശാബോധം പകരാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡണ്ട് കെ പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ അറിയിച്ചു.