രാജ്‌കോട്ട്: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ പോലിസ് അതിക്രമത്തില്‍ അസ്വസ്ഥനായ പഞ്ചാബി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ രാജ്‌കോട്ടില്‍ സുധാര്‍ ഗ്രാമത്തിലെ പരംജിത് സിങ്ങാണ് തിങ്കളാഴ്ച രാവിലെ വീടിനടുത്ത മരത്തില്‍ തൂങ്ങിമരിച്ചത്. 50 വയസ്സായിരുന്നു. ലഖിംപൂരില്‍ കര്‍ഷകരോടുള്ള അധികാരികളുടെ പെരുമാറ്റത്തില്‍ പരംജിത് സിങ് കഴിഞ്ഞ ദിവസം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
മരിച്ചയാളുടെ വസ്ത്രത്തില്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സിആര്‍പിസി 174 അനുസരിച്ച് കേസെടുത്തിട്ടുണ്ട്.
അതേസമയം ആത്മഹത്യാകുറിപ്പിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു. പഞ്ചാബി ഭാഷയില്‍ മൂന്ന് വരി കത്താണ് കണ്ടെത്തിയത്.
അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.