ലഖിംപൂരിലെ കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയ്ക്ക് ജാമ്യം നിഷേധിച്ചു

Update: 2021-10-13 16:12 GMT

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു.ആശിഷ് മിശ്രയും കൂട്ടാളിയായ ആഷിഷ് പാണ്ഡെയും ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ചിന്താറാം തള്ളിയതായി സീനിയര്‍ പ്രോസിക്യൂഷന്‍ ഓഫീസര്‍ (എസ്പിഒ) എസ് പി യാദവ് പിടിഐയോട് പറഞ്ഞു.


12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഒക്ടോബര്‍ 9 ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ആശിഷ് മിശ്രയെ ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ആഷിഷ് മിശ്ര, ലവ്കുഷ്, ആശിഷ് പാണ്ഡെ, ഭാരതി, അങ്കിത്, കാലെ എന്നീ ആറ് പേരെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ അങ്കിത് ദാസ്, കാലെ എന്ന ലത്തീഫ് എന്നിവരെ ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡ് ചെയ്തു.




Tags:    

Similar News