കരിപ്പൂരില്‍ വലിയ വിമാനങ്ങര്‍ക്ക് ഉടന്‍ യാത്രാ അനുമതി നല്‍കണം: എസ്ഡിപിഐ

കൊവിഡ് പ്രതിസന്ധി കാരണം തകര്‍ച്ചയെ നേരിടുന്ന മലബാര്‍ മേഖലയിലെ ടൂറിസം മേഖലക്ക് ഉണര്‍വ് നല്‍കുന്നതിനും വൈഡ് ബോഡി വിമാനസര്‍വീസ് പുന:രാരംഭിക്കുന്നത് അത്യാവശ്യമാണ്.

Update: 2021-09-16 08:56 GMT

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ആശ്രയിക്കുന്ന എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് കരിപ്പൂര്‍. ആര്‍വിആര്‍ സിസ്റ്റവും സാങ്കേതിക നവീകരണത്തിന്റെ അപര്യാപ്തതയും കാരണം വൈഡ് ബോഡി വിമാനങ്ങളുടെ യാത്രാ അനുമതി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് അധികാരികളോട് ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധി കാരണം തകര്‍ച്ചയെ നേരിടുന്ന മലബാര്‍ മേഖലയിലെ ടൂറിസം മേഖലക്ക് ഉണര്‍വ് നല്‍കുന്നതിനും വൈഡ് ബോഡി വിമാനസര്‍വീസ് പുന:രാരംഭിക്കുന്നത് അത്യാവശ്യമാണ്. കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ കാരണം സിഗ്‌നല്‍ സംവിധാനത്തിന്റെ സാങ്കേതിക പ്രശ്‌നമാവാം എന്ന അന്വേഷണ കമ്മിഷന്റെ നിഗമനം ഏറെ ആശങ്ക ഉളവാക്കുന്നതാണ്. വിമാന യാത്രികരുടെ ജീവന്‍ അപകടപ്പെടുത്തുന്ന സാങ്കേതിക അപര്യാപ്തത പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യമാണെന്ന് വ്യോമയാന മന്ത്രാലയത്തോടും എയര്‍പോര്‍ട്ട് അതോറിറ്റി യോടും പി ടി അഹമ്മദ് ആവശ്യപ്പെട്ടു.


Tags:    

Similar News