ലാവ്‌ലിന്‍: പിണറായിയെ ഒഴിവാക്കിയതിന് എതിരെയുള്ള ഹരജികള്‍ ചൊവ്വാഴ്ചത്തേക്കു മാറ്റി

ഇന്ന് ഹരജികള്‍ പരിഗണിക്കാനിരിക്കെ, അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ എടുക്കാനായില്ല.

Update: 2021-01-07 13:51 GMT
ന്യൂഡല്‍ഹി : എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സിബിഐയുടേതുള്‍പ്പടെ ഹരജികള്‍ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജികള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.


ഇന്ന് ഹരജികള്‍ പരിഗണിക്കാനിരിക്കെ, അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍  എടുക്കാനായില്ല. തുടര്‍ന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഹരജികള്‍ ചൊവ്വാഴ്ച പരിഗണിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.




Tags:    

Similar News