വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന് നിര്‍മാണാനുമതിയില്ലെന്ന് വിവരാവകാശ രേഖ
തൃശൂര്‍: വിവാദമായ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന് മുനിസിപ്പാലിറ്റി നിര്‍മാണാനുമതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. ആദ്യ പ്ലാന്‍ തയാറാക്കിയ ഹാബിറ്റാറ്റിന് ലഭിച്ച അനുമതി ഉപയോഗിച്ചാണ് പുതിയ കരാറുകാരായ യൂണിടാക് നിര്‍മാണം നടത്തുന്നത്. നിര്‍മാണം പൂര്‍ത്തിയായശേഷം വീണ്ടും അപേക്ഷ നല്‍കി ക്രമപ്പെടുത്താനാണ് ഉദ്ദേശ്യം. എന്നാല്‍ ഈ ഫ്‌ലാറ്റിന്റെ കാര്യത്തില്‍ അത് പ്രയോഗികമല്ല. കാരണം പുതിയ പ്ലാനില്‍ നേരത്തെ ഇല്ലാതിരുന്ന ആശുപത്രി ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും അനുമതി തേടിയേ പറ്റൂ.
ഹാബിറ്റാറ്റ് പ്ലാനില്‍ 203 ഫ്‌ലാറ്റുകള്‍ ഉണ്ട്. യൂണിടാക് പ്ലാനില്‍ 140 ഫ്‌ലാറ്റും ആശുപത്രിയുമാണ് ഉള്ളത്. ആശുപത്രി നിര്‍മിക്കാന്‍ മുനിസിപ്പാലിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. നിര്‍മാണത്തിന് സര്‍ക്കാര്‍ മേല്‍നോട്ടം ഇല്ലെന്നും ലൈഫ് മിഷന്‍ വിവരാവകാശരേഖ വ്യക്തമാക്കുന്നു.