ഇടിമിന്നല്‍: ബിഹാറില്‍ 24 മണിക്കൂറിനിടെ 25 മരണം; 39 പേര്‍ക്ക് പരിക്ക്

Update: 2024-07-13 15:26 GMT

പട്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം. 39 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. ജൂലൈയില്‍ ഇതു വരെ 71 പേരാണു ബിഹാറില്‍ മിന്നലേറ്റു മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മധുബനി, ഔറംഗബാദ്, പട്‌ന ജില്ലകളിലാണു കൂടുതല്‍ മരണങ്ങള്‍. നെല്‍പ്പാടങ്ങളില്‍ പണിയെടുത്തു നിന്നവരും മഴയത്തു മരച്ചുവട്ടില്‍ നിന്നവരുമാണു മിന്നലേറ്റവരില്‍ കൂടുതലും. ഭോജ്പുരില്‍ സ്‌കൂളില്‍ നിന്നു മടങ്ങവേ മഴയത്തു മരച്ചുവട്ടില്‍ കൂടി നിന്ന 18 പെണ്‍കുട്ടികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു.





Tags:    

Similar News