ലോക്ഡൗണ്‍: വയനാട് ജില്ലയിലെ അവശ്യസേവന വിഭാഗകാരുടെ യാത്രകള്‍ക്ക് മാര്‍ഗരേഖയായി
കല്‍പ്പറ്റ: ലോക്ഡൗണ്‍ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, ജില്ലയിലെ അവശ്യ സാമഗ്രികളുടെ വിതരണക്കാര്‍, ജീവനക്കാര്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ജില്ലയ്ക്കകത്തെ സഞ്ചാരവുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അവശ്യ സാധനങ്ങള്‍ വില്കുന്ന കടകളിലെ ജീവനക്കാര്‍, ഉത്തരവില്‍ പരാമര്‍ശിച്ച മറ്റ് വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍, https://covid19jagratha.kerala.nic.in/home/addShopPermit എന്ന ഓണ്‍ലൈന്‍ സൗകര്യം ഉപയാഗിച്ച് പാസ് എടുക്കേണ്ടതും പോലിസ് ആവശ്യപെടുന്ന് മുറയ്ക് കാണിക്കേണ്ടതുമാണ്.
https://covid19jagratha.kerala.nic.in/home/addShopPermit എന്ന പോര്‍ട്ടലില്‍ ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പ് കല്പിച്ച് പാസ് നല്‍കേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരാണ്. പാസ് ലഭിക്കേണ്ടവര്‍ ഒരു കാരണവശാലും ഓഫിസില്‍ നേരിട്ട് വരുന്നില്ലെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനം ഉറപ്പാക്കണം.
ലോക്ക് ഡൗണില്‍ പ്രവര്‍ത്തിക്കേണ്ട അവശ്യവിഭാഗങ്ങളായ ദുരന്ത നിവാരണം, റവന്യു, ആരോഗ്യം, പോലിസ് , എക്സൈസ്, ഫയര്‍ ഫോഴ്സ്, വെറ്ററിനറി, സാമുഹ്യ സുരക്ഷാ സ്ഥാപനങ്ങള്‍, പ്രിന്റിംഗ്, ഇന്‍ഷുറന്‍സ് , മറ്റ് മെഡിക്കല്‍ സേവനങ്ങള്‍, ട്രഷറി, കളക്ടറേറ്റ്, വൈദ്യുതി, ജലവിതരണം, സാനിറ്റേഷന്‍ , ഫോറസ്റ്റ്, ഹോം ഗാര്‍ഡ്സ് , സിവില്‍ ഡിഫന്‍സ്, തദ്ദേശസ്വയം ഭരണം, സിവില്‍ സപ്പ്ളൈസ്, വ്യവസായം, തൊഴില്‍, ഐടി മിഷന്‍, എന്‍.ഐ.സി, ജലസേചനം, എന്നിവയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സഞ്ചാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഐഡി കാര്‍ഡ് പരിശോധിച്ച് ബോധ്യപെട്ട് അനുവദിക്കാവുന്നതാണ്. ഇവരോട് മറ്റ് തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപെടാന്‍ പാടുള്ളതല്ല. ദുരന്ത നിവാരണം, റവന്യു, തദ്ദേശസ്വയം ഭരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് രാത്രിയിലും യാത്രചെയ്യേണ്ട സാഹചര്യവും പരിഗണിക്കണം
സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യാത്രചെയ്യുമ്പോള്‍ അവര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന മുറയ്ക്ക് യാത്ര തുടരാന്‍ അനുമതി നല്‍കണം.
സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ച് സ്ഥാപനങ്ങള്‍ക്ക്/ വ്യവസായങ്ങള്‍ക്ക് പ്രത്യേക പ്രവര്‍ത്തന അനുമതി ആവശ്യമില്ല. ഇവിടേക്ക് യാത്രചെയ്യുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് പാസ് ആവശ്യമുള്ളത്. പ്രസ്തുത വിഭാഗത്തിലുള്ളവര്‍ മേല്‍ പറഞ്ഞ വെബ്സൈറ്റില്‍ നിന്ന് പാസ് എടുക്കേണ്ടതാണ്.
പാസുകളുടെ ജില്ലാതല നോഡല്‍ ഓഫിസറായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദിനെ ചുമതലപെടുത്തി.
കൃഷിക്കാര്‍, ദൈനം ദിന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് സത്യവാങ്ങ്മൂലം കയ്യില്‍ കരുതി യാത്ര ചെയ്യാവുന്നതാണ്.