ലോക്ക്ഡൗണ്‍ നീട്ടി; ഡല്‍ഹിയില്‍ നിന്ന് വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം

Update: 2021-05-18 10:11 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ നീട്ടിയതോടെ വീടുകളിലേക്ക് പലായനം ചെയ്യുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണം വര്‍ധിച്ചു. നാലാം തവണയും ലോക്ക് ഡൗണ്‍ നീട്ടിയതോടെയാണ് കുടിയേറ്റത്തൊഴിലാളികള്‍ നാടുവിടല്‍ ഊര്‍ജ്ജിതമാക്കിയത്.

ആനന്ദ് വിഹാര്‍ ട്രയിന്‍ കാത്തിരിക്കുന്നത്. വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി ലോക്ക് ഡൗണ്‍ നീട്ടുമെന്ന ഭയമാണ് പുതിയ പലായനത്തിനു കാരണമെന്നാണ് കരുതുന്നത്. 




ലോക്ക് ഡൗണ്‍ പാലിച്ചതോടെ മിക്കവാറും തൊഴിലാളികല്‍ പട്ടിണിയിലും പ്രശ്‌നങ്ങളിലുമാണ്. തൊഴിലും ലഭിക്കുന്നില്ല.

ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ മിക്കവാറും കമ്പനികള്‍ അടച്ചു. വാടക കൊടുക്കാന്‍ പണമില്ലാത്തതാണ് പ്രധാന കാരണം. പലരും കയ്യിലുളള പണം നാട്ടിലേക്ക് അയച്ചുകഴിഞ്ഞു. 

ഏപ്രില്‍ 19ാം തിയ്യതി മുതല്‍ തലസ്ഥാനത്ത് ലോക്ക് ഡൗണാണ്. ഈ മാസം അവസാനം വരെ അത് നീളും.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 6,734 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10,918 പേര്‍ രോഗമുക്തരായി. 340 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 56,049 പേര്‍ ചികില്‍സ തേടുന്നുണ്ട്.

Tags:    

Similar News