ലഖ്‌നോ: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഉത്തര്‍പ്രദേശും ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചു. മെയ് 17 രാവിലെ 7 മണി വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിട്ടുള്ളത്.
24 മണിക്കൂറിനുളളില്‍ 26,847 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 298 പേര്‍ കൊവിഡ് മൂലം മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോക്ക് ഡൗണ്‍നീട്ടാന്‍ തീരുമാനിച്ചത്.
ഇതുവരെ സംസ്ഥാനത്ത് 14,80,315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,170 പേര്‍ മരിക്കുകയും ചെയ്തു.
ലഖ്‌നോ 38, കാന്‍പൂര്‍ 23, ഝാന്‍സി 18, മീററ്റ് 11, അലഹബാദ് 11, ഗൗതം ബുദ്ധനഗര്‍ 11, ഗാസിപൂര്‍ 11 എന്നിങ്ങനെയാണ് ഓരോ ജില്ലയിലെയും മരണങ്ങള്‍.
ലഖ്‌നോവിലും മീററ്റിലും മുസാഫര്‍നഗറിലുമാണ് കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുളളത്.