ലോക്ക് ഡൗണ്‍ കൊവിഡിനെ പ്രതിരോധിക്കില്ല: ലോക്ക്ഡൗണ്‍ പരിഗണനയില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

Update: 2020-11-18 11:12 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണെങ്കിലും ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്ത കാര്യം പരിഗണനയില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവിഡ് വ്യാപനം ഡല്‍ഹിയില്‍ പുതിയ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പരിഗണിക്കുന്നുണ്ടെന്ന ചില വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.

നിലവില്‍ ഡല്‍ഹിയില്‍ 4,95,598 രോഗികളാണ് ഉള്ളത്. അതില്‍ 42,004 സജീവകേസുകളും 4,45,782 രോഗമുക്തരുമാണ് ഉള്ളത്. ഇതുവരെ സംസ്ഥാനത്ത് 7,812 പേര്‍ മരിച്ചു.

ലോക്ക് ഡൗണ്‍ കൊവിഡിനെ ചെറുക്കുന്നതിനുളള നല്ല മാര്‍ഗമല്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ കരുതുന്നത്. മികച്ച ആശുപത്രി പരിചരണവും ചികില്‍സാ സൗകര്യമൊരുക്കലുമാണ് ഏക മാര്‍ഗം. അത്തരം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു-സിസോദിയ മാധ്യമങ്ങളോട്പറഞ്ഞു.

ആവശ്യമാണെങ്കില്‍ ചില വ്യാപാരകേന്ദ്രങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. ആവശ്യമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ അതും ചില വിപണികളില്‍ കൊണ്ടുവരും. അത് പക്ഷേ ലോക്ക് ഡൗണ്‍ ആയിരിക്കില്ല- സിസോദിയ പറഞ്ഞു.

Tags:    

Similar News